FLASH NEWS

സോറിയാസിസ് പകരുമെന്നോ ? : എന്നാൽ വിദഗ്ദ്ധർ പറയുന്നതു കേൾക്കൂ

May 28,2022 05:37 PM IST

ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട രോഗമാണ് സോറിയാസിസ്. ഇത് പകരുമോ ? മരുന്നുകൾ കഴിച്ചു തുടങ്ങിയാൽ ആജീവനാന്തം തുടരേണ്ടതുണ്ടോ ? ഇങ്ങിനെ പോകുന്നു സംശയങ്ങൾ.... എന്നാൽ സോറിയാസിസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലെന്നും ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.ചർമത്തിലെ കോശങ്ങളുടെ പ്രവർത്തനത്തിലുള്ള വ്യതിയാനമാണ് സോറിയാസിസിൻ്റെ അടിസ്ഥാനം. വിവിധ പാളികളിലായി കാണപ്പെടുന്ന  ഇവയിൽ ഏറ്റവും താഴത്തെ പാളിയിലുള്ളവ  വിഭജിച്ചുണ്ടാകുന്ന പുതിയ കോശങ്ങൾ 28 മുതൽ 30 ദിവസംകൊണ്ട് ചർമത്തിന്റെ വിവിധപാളികളിലൂടെ സഞ്ചരിച്ച് ചർമപ്രതലത്തിൽ എത്തി കൊഴിഞ്ഞു പോകുന്നു. സോറിയാസിസുള്ളവരിൽ ഈ പ്രക്രിയ ദ്രുതഗതിയിൽ നടന്ന് വെറും നാല് ദിവസം കൊണ്ട് പുതിയ കോശങ്ങൾ ചർമപ്രതലത്തിൽ എത്തി കുന്നുകൂടുന്നു. വെള്ളി നിറത്തിലുള്ള, വേഗത്തിൽ ഇളകുന്ന ശൽക്കങ്ങളായി കാണപ്പെടുന്ന ഇവ ;  വ്യക്തമായ അരികുകൾ ഉള്ള, വെള്ളിനിറത്തിലെ ശൽക്കങ്ങളോടുകൂടിയ, ചൊറിച്ചിൽ ഇല്ലാത്ത  കൈകാൽമുട്ടുകൾ, നടു, ശിരോചർമം, കൈകാൽ വെള്ള എന്നീ ശരീരഭാഗങ്ങളിലാണ് കൂടുതലായി ഉണ്ടാകുക.

 

 

 അസുഖത്തിന്റെ തീവ്രതയേറുമ്പോൾ മറ്റ് ശരീരഭാഗങ്ങളിലേക്കും വ്യാപിക്കുന്നതോടൊപ്പം നഖങ്ങളിൽ നിറവ്യത്യാസം, ചെറിയ കുത്തുകൾ, കേട് എന്നിവയും ചിലരിലെങ്കിലും സന്ധിവാതം  ശരീരത്തിൽ പഴുത്ത കുരുക്കൾ  എന്നിവയുംകാണപ്പെടാറുണ്ട്.രോഗലക്ഷണങ്ങൾ ഇടയ്ക്ക് തീവ്രമാകുന്നതും  ചിലപ്പോൾ നന്നായി കുറഞ്ഞ് അപ്രത്യക്ഷമാകുന്നതും  ഈ രോഗത്തിന്റെപ്രത്യേകതയാണെന്നതിനാൽ സോറിയാസിസ് രോഗി ആജീവനാന്തം മരുന്നുകൾ തുടരേണ്ട ആവശ്യമില്ല. രോഗം അപ്രത്യക്ഷമാകുന്ന ഘട്ടത്തിൽ എല്ലാ മരുന്നുകളും നിർത്താമെന്ന് വിദഗ്ദ്ധർ ഉറപ്പു നൽകുന്നു. 

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.